തൃക്കണ്ണാട് സാര്‍വജനിക ശ്രീ ഗണേശോത്സവ സമിതി ഗണേശോത്സവം ആഗസ്ത് 27, 28, 29 തീയ്യതികളില്‍; ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു

കോട്ടിക്കുളം : തൃക്കണ്ണാട് സാര്‍വജനിക ശ്രീ ഗണേശോത്സവ സമിതി ഈ വര്‍ഷത്തെ ഗണേശോത്സവം ആഗസ്ത് 27, 28, 29 തീയ്യതികളില്‍ ഭക്തി ആദരപൂര്‍വ്വം നടത്തും. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നടന്നു. പ്രസിഡന്റ് വിനയ പ്രസാദ് അധ്യക്ഷനായി.ചന്ദ്രന്‍ ചിറമ്മല്‍ സ്വാഗതവും വെങ്കിടേഷ് ബേക്കല്‍ നന്ദിയും പറഞ്ഞു. രാഘവേന്ദ്ര അരളിത്തായ, പത്മനാഭന്‍ നമ്പ്യാര്‍, ഉമാകാന്ത് മലംകുന്ന്, ബി ആര്‍ സുരേന്ദ്രന്‍, കെ വി ബാലകൃഷ്ണന്‍ (രക്ഷാധികാരിമാര്‍), നാരായണന്‍ മുല്ലച്ചരി (പ്രസിഡന്റ്), പ്രഭാകരന്‍ കോട്ടിക്കുളം, പ്രഭന്‍ പാറമ്മല്‍ (വൈസ് പ്രസിഡന്റുമാര്‍), വിനയ് പ്രസാദ് (ജനറല്‍ സെക്രട്ടറി) ചന്ദ്രന്‍ വെടിത്തറക്കാല്‍, സുധാകരന്‍ പാറമ്മല്‍ (സെക്രട്ടറിമാര്‍), വെങ്കിടേഷ് തൃക്കണ്ണാട് (ട്രഷറര്‍). മാതൃസമിതി ഭാരവാഹികളായി ലക്ഷ്മി ബാലന്‍ (പ്രസിഡന്റ്), സിന്ധു കുമാരന്‍, ഉമാചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), അജിതാ സുരേഷ് (ജനറല്‍ സെക്രട്ടറി), സരോജിനി പട്ടത്താനം, പ്രസന്ന തൃക്കണ്ണാട്ട് (ജോയിന്റ് സെക്രട്ടറിമാര്‍) ലത ഗംഗന്‍ ( ട്രഷറര്‍) എന്നി
ഭാരവാഹികളെ തെരഞ്ഞെടുത്തു.

error: Content is protected !!