കോട്ടച്ചേരി ബാങ്ക് കുന്നുമ്മല്‍ പ്രൈഡ് തനത് ഉല്‍പ്പന്നത്തില്‍ മഞ്ഞളും;  വിത്തിടല്‍ നടന്നു; ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: ഞങ്ങളും കൃഷിയിലേക്ക് എന്ന സന്ദേശം വാക്കല്ല പ്രവര്‍ത്തിയാണ് നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുകയാണ് സഹകരണ മേഖലയോടൊപ്പം സാമൂഹ്യ മേഖലയിലും കരുത്തോടെ കരുതലോടെ ജനങ്ങള്‍ക്കൊപ്പം എന്ന സന്ദേശവുമായി ജനകീയമായി പ്രവര്‍ത്തിക്കുന്ന കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക്. സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും മുന്നോട്ടുവെച്ച ഈ ഈ ആശയത്തെ വിപുലമായ കാര്‍ഷിക പദ്ധതികളോടെയാണ് ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ മികച്ച പിന്തുണയോടെ നടത്തുന്നത്.ആയിരം പ്ലാവിന്‍ തൈകള്‍ വച്ചുപിടിപ്പിച്ചാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.തുടര്‍ന്ന് മായം കലരാത്ത കുന്നുമ്മല്‍ പ്രൈഡ് എന്ന പേരില്‍ ചെറുപയര്‍,വന്‍പയര്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് ബാങ്കിന് കഴിഞ്ഞു.നാട്ടിലും വിദേശത്തും നിരവധി ആവശ്യക്കാര്‍ ഉള്ള തനത് പദ്ധതിയിലേക്ക് മായമില്ലാത്ത മഞ്ഞള്‍പൊടി എന്ന പുതിയ ഒരു ഉല്‍പ്പന്നം കൂടി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഇതി ന്റെ ഭാഗമായി ബാങ്ക് പ്രവര്‍ത്തന പരിധിയിലെ കാഞ്ഞങ്ങാട് നഗരസഭ പതിമൂന്നാം വാര്‍ഡ് അടമ്പില്‍ മഞ്ഞള്‍ കൃഷി നടത്തുന്നതിനുള്ള വിത്തിടല്‍ ചടങ്ങ് ഉത്സവന്തരീക്ഷത്തില്‍ നടന്നു.ഭരണ സമിതി അംഗങ്ങളും ജീവനക്കാരും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് ബാങ്ക് പ്രസിഡണ്ട് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു.ഭരണസമിതി അംഗം എന്‍ ഗോപി അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ കെ വി സുശീല,ഭരണസമിതി അംഗങ്ങളായ പി കെ കണ്ണന്‍, എ കെ ഗോപാലന്‍, കെ രാധാകൃഷ്ണന്‍, ബി ബാലന്‍, പൊതുപ്രവര്‍ത്തകന്‍ എം സേതു,കാര്‍ഷിക കര്‍മ്മ സേന ബല്ല വില്ലേജ്.സെക്രട്ടറി ടി ഗോപാലന്‍,കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ വി തങ്കമണി എന്നിവര്‍ സംസാരിച്ചു . ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതം പറഞ്ഞു.

error: Content is protected !!