കാഞ്ഞങ്ങാട് /ഗുരുപുരം:2022 ഒക്ടോബര്‍ ആറാം തീയ്യതി ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് സംപൂജ്യ ശ്രീമദ് ഭൂമാനന്ദ പുരി സ്വാമികളുടെ മഹനീയ കാര്‍മികത്വത്തില്‍ സമാരംഭിച്ച ഗീതാ പഠന ക്ലാസ് ‘ഗീതാമൃതം’ പൂര്‍ത്തീകരിച്ച പഠിതാക്കളുടെ ‘ഗീതാസമര്‍പ്പണം ‘തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് നടന്നു. ‘ഗീതാസമര്‍പ്പണ ‘ചടങ്ങില്‍ ഭാഗവതാചാര്യന്‍ ഗുരുനാരായണമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ അമൃതാനന്ദമയീ മഠം കണ്ണൂര്‍ മഠാധിപതി അമൃതകൃപനന്ദ പുരി സ്വാമികള്‍ ദീപപ്രോജ്വലനം നടത്തി അനുഗ്രഹ ഭാഷണത്തോടുകൂടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മഹിമയ്ക്ക് കാരണമായ ഭാരതീയ ഋഷിപരമ്പരയുടെ മഹത്തായ തത്വദര്‍ശനങ്ങള്‍ പ്രത്യേകമൊരു ജനസമൂഹത്തിന് വേണ്ടി മാത്രമായി നല്കപ്പെട്ടതല്ല . സമസ്ത ജീവരാശികളുടെയും സുസ്ഥിതിക്കും ശാന്തിക്കും വേണ്ടിയുള്ളതായിരുന്നു .വേദവും ഉപനിഷത്തുകളും ഇതിഹാസ പുരാണങ്ങളും മറ്റു ഹൈന്ദവ ധര്‍മ്മ ഗ്രന്ഥങ്ങളും അതുകൊണ്ടുതന്നെ മത ഗ്രന്ഥങ്ങളായി പരിഗണിക്കാറില്ല . ഹൈന്ദവ തത്വശാസ്ത്രങ്ങളുടെ സാരസംഗ്രഹമാണ് ഭഗവദ്ഗീത.മനുഷ്യന്റെ സമഗ്രമായ വ്യക്തിത്വ വികസനത്തിനും ജീവിത വിജയത്തിനും ഉതകുന്ന മാര്‍ഗദര്‍ശനങ്ങള്‍ ഭഗവദ്ഗീതയില്‍ നമുക്ക് കാണാന്‍ കഴിയും . അതുകൊണ്ടുതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കലാലയങ്ങളില്‍ ഭഗവദ്ഗീത പാഠ്യവിഷയമായി തീര്‍ന്നിരിക്കുന്നു എന്ന് അമൃത കൃപാനന്ദ പുരി സ്വാമികള്‍ പറഞ്ഞു.
ഭഗവദ്ഗീതാ പഠനം, സര്‍വ്വ വേദാര്‍ത്ഥസാരസംഗ്രഹം എന്ന നിലയില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭാരതം കടന്ന് ലോകം മുഴുവനും ഗീതയുടെ സന്ദേശവും പ്രാധാന്യവും തിരിച്ചറിഞ്ഞ് പഠനപാഠനങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റിനി വിമല്‍ സ്വാഗതം പറഞ്ഞു.ഗീതാമൃതം രക്ഷാധികാരി കെ.പി.കേശവന്‍ മാസ്റ്റര്‍,തൃച്ചംബരം ക്ഷേത്ര ആഘോഷ കമ്മിറ്റി ചെയര്‍ മാന്‍ പി.ഗംഗാധരന്‍,കെ.കെ.അശോകന്‍ (ശ്രീ ശങ്കരം സനാതന ധര്‍മ്മ പഠന കേന്ദ്രം മൂന്നാംമൈല്‍ ) എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ഗീതാമൃതം പഠന ഗ്രൂപ്പിന് വേണ്ടി ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച റിനി വിമലിനേയും രക്ഷാധികാരിയായ കെ.പി കേശവന്‍ മാസ്റ്ററേയും വേദിയില്‍ ആദരിച്ചു. ഗ്രൂപ്പിനായി പ്രവര്‍ത്തിച്ച ലക്ഷ്മി കെ.വി മൂലക്കണ്ടം, പ്രശാന്ത് പുതിയേടം,പി.വി . വിഷ്ണു നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി,ചന്ദ്രാവതി മുല്ലച്ചേരി,കെ.പ്രജിത്ത്, സ്വപ്ന,നവനീത് അഡിഗ, ശ്രീകുമാര്‍ ചെന്നിത്തല, ഗീതാമൃതത്തിന്റെ തുടക്കം മുതല്‍ ഗ്രൂപ്പിന്റെ വിജയത്തില്‍ ഒപ്പം നിന്ന ഫോട്ടോഗ്രാഫര്‍ സുകുമാരന്‍ ആശിര്‍വാദ് എന്നിവരും വേദിയില്‍ ആദരിക്കപ്പെട്ടു.
ഗീതാ സമര്‍പ്പണ സമര്‍പ്പണ സമാപന ചടങ്ങില്‍ വി.പി. വിഷ്ണു നമ്പൂതിരി ഗീതാ സമര്‍പ്പണ സന്ദേശം നല്‍കി സംസാരിച്ചു. പ്രശാന്ത് പുതിയടം,ചന്ദ്രാവതി മുല്ലച്ചേരി,പ്രജിത്.കെ, കെ ആര്‍ കെ കല്ലിയോട്ട് എനിവര്‍ സംസാരിച്ചു. ലഷ്മി മൂലക്കണ്ടംനന്ദിപറഞ്ഞു.
