നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം നടത്തി

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ എന്‍ എസ് എസ് കരയോഗം വാര്‍ഷിക പൊതുയോഗം നടത്തി.
എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കരിച്ചേരി പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി പി ജയപ്രകാശ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: കെ.പി.ജയരാജന്‍ നായര്‍ (പ്രസിഡന്റ്), എം.മധുസൂദനന്‍ (വൈ.പ്രസിഡന്റ്), കെ.എം.ഗോപാലകൃഷ്ണന്‍ നായര്‍ (സെക്രട്ടറി), കെ.മധുസൂദനന്‍ (ജോയിന്റ് സെക്രട്ടറി), പി.ശ്രീധരന്‍ നായര്‍ (ട്രഷറര്‍). എം.കുഞ്ഞമ്പു നായര്‍, കെ.വി.പീതാംബരന്‍, പി.രാമചന്ദ്രന്‍, കെ.കുഞ്ഞിനാരായണന്‍, പി.രമേശന്‍ നായര്‍, പി.കൃഷ്ണകുമാര്‍, എ.ശിവപ്രസാദ്, പി.ഉണ്ണിക്കൃഷ്ണന്‍, ടി.മനോജ് കുമാര്‍, കെ.അരുണ്‍കുമാര്‍ (കമ്മിറ്റിഅംഗങ്ങള്‍).

 

error: Content is protected !!