കരിന്തളം: കയനി വയലിലെ വെള്ളക്കെട്ട് ഒഴിവാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് കയനി യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.മഴക്കാലത്ത് രുക്ഷമായ വെള്ളക്കെട്ടാണ് ഇവിടെ അനുഭവപ്പെടുന്നത്.ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി കയനി വയലിലെ തോട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരു സൈഡുകളിലും സംരക്ഷണ ഭിത്തി കെട്ടി വെള്ളം വാര്‍ന്നു പോകുന്നതിനായി സൗകര്യം ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ജയശ്രീ കെ വി യുടെ അധ്യക്ഷതയില്‍ മഹിള അസോസിയേഷന് ഏരിയ സെക്രട്ടറി സുജാത കെ ഉദ്ഘാടനം ചെയ്തു .സമ്മേളനത്തില്‍ വെച്ച് യൂനിറ്റ് പരിധിയിലെ 70 വയസ്സിന് മുകളിലുള്ള മുഴുവനാളുകളെയും ആദരിച്ചു. കൂടാതെ 18 വര്‍ഷം കയനി അങ്കണ്‍വാടി ഹെല്‍പ്പര്‍ ആയിരുന്ന വസന്തകുമാരിയെയും. എല്‍ എസ് എസ്, എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു .സമ്മേളനത്തിന്റെ ഭാഗമായി കയനി പ്രദേശത്തെ മുഴുവനാളുകള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.ഇതിനോടനുബന്ധിച്ച് പ്രദേശത്തെ എട്ടുപേര്‍ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാക്കിംഗ് സ്റ്റിക്ക് വിതരണം ചെയ്തു. സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി അനിത കെ , പ്രസിഡണ്ട് ഉഷ ഇ ,സിപിഎം ബ്രാഞ്ച് സെക്രട്ടറി കയനി ബാലന്,അനീഷ് വി വി ,ഭാസ്കരന് സി,സനൂപ് കെ ,വില്ലേജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ശശികല കെ വി (സെക്രട്ടറി),ഷീജ കെ വി (പ്രസിഡന്റ്),ഷീബ കെ വി ,രജനി പി പി (ജോ:സെക്രട്ടറിമാര്‍ ),യശോദ കെ,നിഷ സി (വൈസ് പ്രസിഡണ്ട് മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
