കാഞ്ഞങ്ങാട്: ഒരു നാടിന്റെ പുരോഗതിക്കായി കൈ കൊടുക്കുന്ന സംവിധാനമാണ് ലൈവ് കാഞ്ഞങ്ങാടെന്ന് പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ പി എം എ ഗഫൂര്‍. ലൈവ് കാഞ്ഞങ്ങാട് ആനുവല്‍ ഡേ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്ക് അറിയാവുന്ന അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ സാധിക്കുക എന്നത് മഹത്തായ കാര്യമാണെന്നും തന്നെ പരിഗണിക്കുന്നവരെ തിരിച്ചു പരിഗണിക്കാനും നമുക്ക് കഴിയണം. സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന തന്റെ സഹപാഠിക്ക് താങ്ങാവാനും സഹായം നല്‍കാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്നും അതിനായാണ് ലൈവ് കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ആന്നുവല്‍ ഡേ പരിപാടിയില്‍ ലൈവ് ഓഫീസര്‍ ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. ലൈവ് ഓഫീസര്‍മാരായ ജാഫര്‍ മാസ്റ്റര്‍ ചായ്യോത്ത് പ്രോജക്ട് അവതരണവും ജാഫര്‍ മാസ്റ്റര്‍ ബല്ലാ കടപ്പുറം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു . മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി കെ കെ ബദറുദ്ദീന്‍, മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, ലൈവ് ഓഫീസര്‍ ആയിഷ ഫര്‍സാന എന്നിവര്‍ പ്രസംഗിച്ചു. കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകീകൃത പുസ്തകം ജനറല്‍ സെക്രട്ടറി മുഹമ്മദലി ബദരിയാ നഗര്‍ ലൈവ് കമ്മിറ്റിക്ക് കൈമാറി. വിശിഷ്ട വ്യക്തികള്‍ക്കുള്ള ഉപഹാരം ലൈവ് ഓഫീസര്‍മാരായ ഇജാസ് പി വി റംഷീദ് തോയമ്മല്‍ എന്നിവര്‍ നല്‍കി.മുസ്തഫ തായന്നൂര്‍, കെ മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍ കല്ലൂരാവി, കെ.കെ സുബൈര്‍, എസിഎ ലത്തീഫ്, സി മുഹമ്മദ് കുഞ്ഞി, സി എച്ച് അഹമ്മദ് കുഞ്ഞിഹാജി, നദീര്‍ കൊത്തിക്കാല്‍, ജബ്ബാര്‍ ചിത്താരി, കരീം ഇസ്ലാം, കാസിം കുശാല്‍നഗര്‍, ജാഫര്‍ മുവാരിക്കുണ്ട്, ടി കെ സുമയ്യ, ഖദീജ ഹമീദ്, സി എച്ച് സുബൈദ എന്നിവര്‍
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം
നല്‍കി.ഹമീദ് ചേരക്കാട്, ടി അന്തുമാന്‍, പി എം ഫാറൂഖ്, മുബാറക്ക് ഹസൈനാര്‍ ഹാജി, ടി അബൂബക്കര്‍ ഹാജി, കരീം കൊളവയല്‍, ഷംസുദ്ദീന്‍ ആവിയില്‍, ബഷീര്‍ ചിത്താരി, എം കെ റഷീദ് ഹാജി, ബഷീര്‍ ആറങ്ങാടി, ശരീഫ് എന്‍ജിനീയര്‍, പി അബൂബക്കര്‍ ഹാജി , ജംഷീദ് ചിത്താരി, സിദ്ദീഖ് കുശാല്‍നഗര്‍, റഷീദ് ഹോസ്ദുര്‍ഗ്, സലാം മീനപ്പീസ്, സിദ്ദീഖ് ഞാണിക്കടവ്, ഇര്‍ഷാദ് ആവിയില്‍, യൂനുസ് വടകരമുക്ക്,ഷീബ ഉമ്മര്‍ ,ആയിഷ കുശാല്‍നഗര്‍, ഷക്കീല ബദ്‌റുദ്ദീന്‍, ആയിഷ ടീച്ചര്‍, ഹസീന ടീച്ചര്‍, ഷഹബാന ടീച്ചര്‍, സെറീന സത്താര്‍, ഹാജറ ടീച്ചര്‍, ആബിദ ടീച്ചര്‍, റാഹില ടീച്ചര്‍ , സീനത്ത് ടീച്ചര്‍,അസ്മ ടീച്ചര്‍, താഹിറ ടീച്ചര്‍, ശബാന ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. ലൈവ് ഓഫീസര്‍ സാദിക്കുല്‍ അമീന്‍ സ്വാഗതവും ഇഖ്ബാല്‍ വെള്ളിക്കൊത്ത് നന്ദിയുംപറഞ്ഞു
