കൊവ്വല്‍ സ്റ്റോര്‍ യുവശക്തി ക്ലബ് വായനശാല ലഹരി വിരുദ്ധ സദസ്സും അനുമോദനവും നടത്തി; കാഞ്ഞങ്ങാട് എസ് ഐ പി വി വരുണ്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യമേഖലയിലും വായനയിലും കൊവ്വല്‍സ്റ്റോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവശക്തി ക്ലബ് ആന്റ് വായനശാല ലഹരി വിരുദ്ധ സദസ്സും എസ എസ എല്‍ സി പ്ലസ്ടു തുടങ്ങി വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നടത്തി ക്ലബ്ബ് .പ്രവര്‍ത്തന പരിധിയിലെ 29 ആളുകളെയാണ് അനുമോദിച്ചത്. അതോടൊപ്പം ജില്ലയിലെ മികച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഉള്ള പുരസ്‌കാരം നേടിയ കാഞ്ഞങ്ങാട് എസ് എച്ച് ഒ പി അജിത്തിനെ അനുമോദിച്ചു. കാഞ്ഞങ്ങാട് എസ് ഐ പി വി വരുണ്‍ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. വായനശാല സെക്രട്ടറി പി സുശാന്ത് അധ്യക്ഷത വഹിച്ചു.നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പ്രഭാവതി,വാര്‍ഡ് കൗണ്‍സിലര്‍ എം വിനീത് കൃഷ്ണന്‍,വായനശാല പ്രസിഡണ്ട് എന്‍ പ്രിയേഷ്, രക്ഷാധികാരി കെ വി ദാമോദരന്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി വി വി ഗീതഎന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി സി അനീഷ് കുമാര്‍ സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് സി രഘുനാഥ്നന്ദിയും പറഞ്ഞു

error: Content is protected !!