കാഞ്ഞങ്ങാട് : വില്‍പനക്കായി സ്‌കൂട്ടറില്‍ കൊണ്ടുവന്ന 18 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി.
കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി എ കെ സജേഷി (37) നെയാണ് കഴിഞ്ഞ ദിവസം രാവിലെ പോളിടെക്‌നിക് -റെയില്‍വേ സ്റ്റേഷന്‍ റോഡില്‍
വെച്ച് ഹോസ്ദുര്‍ഗ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇവി ജിഷ്ണുകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 60 ജി 4971 നമ്പര്‍
സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)മാരായ പി രാജീവന്‍, ടി ജയരാജന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) സി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ വി അനീഷ്, വി എ അജൂബ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
18 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവ് അറസ്റ്റില്‍
