കാലിച്ചാനടുക്കം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കാലിച്ചാനടുക്കം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കാലിച്ചാനടുക്കംഗ്രാമ സഭാ ഹാളില്‍ സംഘടി പ്പിച്ച പരിപാടി ഡി സി സി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാലിച്ചാനടുക്ക ഗവ. ഹൈ സ്‌ക്കൂള്‍ റിട്ട: പ്രധാനാധ്യാപിക ഷേര്‍ലി ജോര്‍ജ് പുരസ്‌ക്കാര വിതരണം നടത്തി. ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബേബി പുതു പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഹരീഷ് പി നായര്‍ വിശിഷ്ടാതിഥിയായി. കെ എസ് യു ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അശ്വിന്‍ കമ്പല്ലൂര്‍ മുഖ്യാതിഥിയായി.കെ. പി. സി. സി. മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍ , ബേബി എം.ജെ, ലയന റോയ് പുതുശേരി, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂധനന്‍ ബാലൂര്‍, കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ മാണിയൂര്‍, കെ എസ് യു ജില്ലാ കമ്മിറ്റി സെക്രട്ടറി ആശിഷ് അടുക്കം, എന്നിവര്‍ പ്രസംഗിച്ചു. ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.കെ.യൂസഫ് സ്വാഗതവും, വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ചന്ദ്രന്‍നന്ദിയുംപറഞ്ഞു

error: Content is protected !!