കാഞ്ഞങ്ങാട് : ഓട്ടോറിക്ഷയില്‍ കടത്തിയ 5337 പാക്കറ്റ് നിരോധിത പാന്‍ മാസല ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കെഎല്‍ 60 ബി – 7485 നമ്പര്‍ ഓട്ടോറിക്ഷ ഓടിച്ച കാസര്‍കോട് ചെട്ടുംകുഴി സ്വദേശി എ മുഹമ്മദ് നസീന് (31)നെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, സ്ക്വാഡ് അംഗങ്ങളായ പി പി സുധീഷ്, എ. ജ്യോതിഷ് , ദിനേശ്, ജിനേഷ് , കെ.പി അജിത്ത് എന്നിവര്‍ ചേര്‍ന്ന് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മാവുങ്കാല്‍ രാംനഗറില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഓട്ടോറിക്ഷയില്‍ കടത്തിയ പാന്‍ മസാല ശേഖരം പിടികൂടി; യുവാവ് അറസ്റ്റില്‍
