രാജപുരം :ചുള്ളിക്കരയില്‍ ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്ന രണ്ടു പേരെ രാജപുരം എസ്.ഐ. സി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പടിമരുതിലെ എം രാമന്‍(55), പൂടംകല്ലിലെ ജോസ് ജോസഫ് (78) , എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട് പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡിവൈഎസ്പി .വി വി മനോജിന്റെ മേല്‍നോട്ടത്തില്‍ ചുള്ളിക്കര ടൗണില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തിയിരുന്നത്. സാധാരണ കൂലിപ്പണിക്കാരെ ലക്ഷ്യം വച്ച് ഇവര്‍ക്ക് കിട്ടുന്ന കൂലിയെല്ലാം ഈ ഓണ്‍ലൈന്‍ ലോട്ടറി മാഫിയ അടിച്ചുമാറ്റുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരായി നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇവരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും, 3300 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ മറ്റൊരു പ്രതിയായ പി.കെ.കെ എന്നറിയപ്പെടുന്ന പ്രഭാകരന്‍ കൊട്ടോടി എന്നയാളെ പിടികൂടാനുണ്ട്. പോലീസ് സംഘത്തില്‍ എ എസ് ഐ ഓമനക്കുട്ടന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത് ചന്ദ്രന്‍, അനൂപ്, സതീഷ് കുമാര്‍, സനൂപ്, വിജിത്ത്, സജിത് ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍ നിധിന്‍ കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.
ഓണ്‍ലൈന്‍ ലോട്ടറി : ചുള്ളിക്കരയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
