ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കണം: മുഹാജീര്‍ ഫാറൂഖി

കാഞ്ഞങ്ങാട്: ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കണമെന്നു പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും കാഞ്ഞങ്ങാട് സലഫി മസ്ജിദ് ഇമാമുമായ മുഹാജീര്‍ ഫാറൂഖി ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് സലഫി മസ്ജിദില്‍ നടന്ന ബലിപെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം പ്രസംഗിക്കുകയായിരുന്നു മുഹജീര്‍ ഫാറൂഖി. സമര്‍പ്പണത്തിന്റെ പ്രതീകമായ ഇബ്രാഹിം നബിയുടെ ജീവിതത്തേയും ത്യാഗത്തേയും എന്നും ഓര്‍ക്കപ്പെടണം. ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കണം. ദൈവത്തിനു സമര്‍പ്പിക്കുന്ന, തന്മയത്വത്തോടെയുള്ള ജീവിതമാണ് വിശ്വാസി നയിക്കേണ്ടത്. ആഘോഷങ്ങളുടെ അതിപ്രസരങ്ങളില്‍ മനുഷ്യ ജീവന്‍ പോലും നഷ്ടപ്പെടുന്ന ലോകത്താണ് ഇന്നത്തെ ജീവിതം. അതിരുവിടുന്ന ആഘോഷങ്ങള്‍ മതങ്ങളുടെ പേരിലും നടന്നു വരാറുണ്ട്. ഇത്തരം ഭ്രാന്തമായ ആഘോഷങ്ങള്‍ അനുവദിക്കരുത്. ദൈവം വിശ്വാസികള്‍ക്ക് അനുവദിച്ച ആഘോഷം ആരാധനയിലധിഷ്ഠിതമാണ്. പ്രവാചകന്റെ അനുയായികളാവണമെങ്കില്‍ ആഘോഷങ്ങളില്‍ മിതത്വം പാലിക്കണം. പെരുന്നാളിന് ഉയരുന്ന തക്ബീറുകള്‍ ആദര്‍ശ പ്രഖ്യാപനമാണ്. ആദര്‍ശങ്ങള്‍ പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങാതെ ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിന് വിശ്വാസികള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു.

error: Content is protected !!