.കുമ്പള : മദ്യലഹരിയില്‍ സഹോദരിയെ മര്‍ദ്ദിക്കുന്നതിനെ ചോദ്യം ചെയ്ത സഹോദരന് കുത്തേറ്റു. കോയിപ്പാടി നാരായണമംഗലത്ത് വി.വി മധു(46)വിനാണ് വെള്ളിയാഴ്ച രാത്രി 11.45മണിയോടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹോദരി ഭര്‍ത്താവായ നാരായണ മംഗലത്തെ മോഹനനെ കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ അറസ്റ്റുചെയ്തു.
