കാഞ്ഞങ്ങാട് നഗരത്തില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു; പുഞ്ചാവിയിലെ എന്‍ പി . കുഞ്ഞബ്ദുള്ള ആണ് മരിച്ചത്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു. പുഞ്ചാവി സ്വദേശി എന്‍ പി . കുഞ്ഞബ്ദുള്ള (65)ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് പെരുന്നാളിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ കാഞ്ഞങ്ങാട് ടൗണില്‍ എത്തിയതായിരുന്നു. ഇതിനിടെ നെഞ്ചുവേദന അനുവദപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചു. ഭാര്യ: ആമിന. മക്കള്‍: ജലീല്‍, റഹൂഫ്,ഹസീന, ഫാത്തിമ.
മരുമക്കള്‍: ഉസ്മാന്‍ ,മുഹമ്മദ് കുഞ്ഞി,ഫാത്തിമ ,നബീല.സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി , ഫാത്തിമ, ഖാലിദ്, ഹൈദര്‍ , കുഞ്ഞഹമ്മദ് മുസ്ലിയാര്‍.

error: Content is protected !!