നീലേശ്വരം : കാസര്‍കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം നീലേശ്വരം ജനതകലാസമിതി ഹാളില്‍ ചേര്‍ന്നു.
രക്ഷാധികാരി കെ പി നാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍ കെ നളിനാക്ഷന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ വി പ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ രാജ്മോഹന്‍ നായര്‍, ചിന്താമണി, യാസീന്‍, മൊയ്തീന്‍, കുഞ്ഞിക്കണ്ണന്‍, അശോകന്‍, ഒ ജെ മത്തായി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗോപിനാഥന്‍ തായന്നൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സമിതിയില്‍ അംഗത്വമുള്ള യൂനിറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഭാരവാഹികള്‍: കെ പി നാരായണന്‍ (രക്ഷാ), സി പ്രഭാകരന്‍ (പ്രസി), അഹമ്മദ് മണിയനൊടി, വി കുഞ്ഞിക്കണ്ണന്‍, ബേബി തയ്യില്‍ (വൈ.പ്രസി), ബി അജയകുമാര്‍ (ജന.സെക്ര), ഗോപിനാഥന്‍ തായന്നൂര്‍, എന്‍ കെ നളിനാക്ഷന്‍, പത്മിനി സിസ്റ്റര്‍ (ജോ.സെക്ര), കെ രാജ്മോഹന്‍ നായര്‍ (ട്രഷ). ഗോപിനാഥന്‍ തായന്നൂര്‍, വി കുഞ്ഞിക്കണ്ണന്‍, അഹമ്മദ് മണിയനൊടി, സി ഭാസ്‌കരന്‍ (സംസ്ഥാന കമ്മിറ്റിഅംഗങ്ങള്‍).
കാസര്‍കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു
