നീലേശ്വരം : വികസിത് കേരളം, എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടി വരുന്ന നവംബര്‍ മാസം നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസിത വാര്‍ഡ് ടീം അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബി ജെ പി നീലേശ്വരം മുനിസിപ്പാലിറ്റി നിശാ ശില്പശാല നടത്തി. ബി ജെ പി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ നടപ്പിലാക്കാത്ത പിണറായി സര്‍ക്കാറിനെ താഴെയിറക്കാന്‍ കേരളത്തില്‍ ജയിക്കാനും ഭരിക്കാനും ബി.ജെ.പിക്ക് സാധിക്കണമെന്ന് അവര്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബി ജെ പി നീലേശ്വരം മുനിസിപ്പാലിറ്റി പ്രസിഡന്റ് പി.യു .വിജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ ബാബുരാജ് പരവനടുക്കം ക്ലാസ്സുകള്‍ അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, ജനറല്‍സെക്രട്ടറിമാരായ, രാജീവന് ചീമേനി, എ.കെ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. മുനിസിപ്പാലിറ്റി ജനറല്‍ സെക്രട്ടറി ടി. രാധാകൃഷ്ണന് സ്വാഗതവും, മണ്ഡലം സെക്രട്ടറി പി.മോഹനന് നന്ദിയുംപറഞ്ഞു.
ബി ജെ പി നീലേശ്വരം മുനിസിപ്പാലിറ്റി നിശാ ശില്പശാല സംഘടിപ്പിച്ചു; ബി ജെ പി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഉദ്ഘാടനം ചെയ്തു
