പുതിയകണ്ടം യങ് വിങ്സ് വനിതാ വേദി ലോക പരിസ്ഥിതി ദിനം ആചരിച്ചു

മാവുങ്കാല്‍: പുതിയ കണ്ടം യങ് വിങ്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ”പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക ‘ എന്ന ആശയത്തോടെ പുതിയകണ്ടം അംഗന്‍വാടിയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വനിതാ വേദി കണ്‍വീനര്‍ നന്ദിതാ ബാബുരാജ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ദേവപ്രിയ,അംഗം അജിത ഉണ്ണി, എന്നിവര്‍ സംസാരിച്ചു. യങ് വിങ്സ് ക്ലബ് സെക്രട്ടറി അര്‍ജുന്‍ ഭാസ്‌ക്കര്‍, ക്ലബ് അംഗങ്ങളായ അമല്‍ ചന്ദ്രന്‍, ശരത് എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡിന്റെ പരിസ്ഥിതി സംരക്ഷണപോരാളികളായ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ കൈരളി, ശ്യാമള എന്നിവരെ കയ്യുറകളും വൃക്ഷ തൈകളും, പൊന്നാട അണിയിച്ച് ആദരിച്ചു. ടീച്ചര്‍ക്കും കുട്ടികള്‍ക്കും വൃക്ഷ തൈകള്‍ നല്‍കി. മധുരം വിതരണവും നടന്നു.

error: Content is protected !!