ഹരിതാരോഗ്യം പദ്ധതി ഡോ. അംബേദ്കര്‍ കോളേജില്‍

പെരിയ : പരിസ്ഥിതി ദിനത്തില്‍ പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ‘ആരോഗ്യസംരക്ഷണം – ഔഷധസസ്യങ്ങളിലൂടെ’ എന്ന സന്ദേശവുമായി കോളേജ് ക്യാമ്പസില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഔഷധത്തോട്ടം നിര്‍മ്മിച്ചു. നിലവിലുള്ള ആരോഗ്യസംരക്ഷണ സമ്പ്രദായങ്ങള്‍, ‘എല്ലാവര്‍ക്കും ആരോഗ്യം’ എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം കൈവരിക്കാന്‍ പ്രാപ്തമല്ലായെന്ന തിരിച്ചറിവാണ് ഔഷധസസ്യങ്ങള്‍ക്കും അവ ഉപയോഗിച്ചുകൊണ്ടുള്ള നാടന്‍ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും പ്രാധാന്യം കൈവന്നത്. ഇത്തരം അറിവുകളും ചികിത്സാ സമ്പ്രദായങ്ങളും ഏകദേശം അയ്യായിരത്തോളം വര്‍ഷങ്ങളുടെ നിരന്തര ഉപയോഗഫലമായി ഉരുത്തിരിഞ്ഞുവന്നതാണ്.പല കാരണങ്ങള്‍കൊണ്ടുംഔഷധസസ്യങ്ങളും അവയെ കുറിച്ചുള്ള നാട്ടറിവുകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായി പണ്ടു മുതല്‍ക്കെ ഉപയോഗത്തിലിരുന്നതും ഇപ്പോള്‍ അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്നതുമായ ഒറ്റമൂലികള്‍ പുതിയ തലമുറയെ പരിചയപ്പെടുത്താനും അതുവഴി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കാനും അവ ഉപയോഗിച്ച് ഗുണമേന്മയുള്ള ആരോഗ്യ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും സാധിക്കുന്നു എന്ന തിരിച്ചറിവാണ് അംബേദ്കര്‍ കോളേജിനെ ഇങ്ങനെയൊരു പരിപാടിക്ക് പ്രേരിപ്പിച്ചത്.
പരിസ്ഥിതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്ന വര്‍ത്തമാനകാല ജീവിത സാഹചര്യത്തില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ജീവിതത്തിന്റെ ആവശ്യകത വിദ്യാര്‍ഥികളിലെത്തിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ഇത്തരം വ്യത്യസ്തങ്ങളാര്‍ന്ന പരിപാടികളാണ് കോളേജ് ആസൂത്രണം ചെയ്ത് നടത്തിവരുന്നത്. മാധുര്യമൂറുന്ന കുഞ്ഞിമംഗലംമാങ്ങ കായ്ക്കുന്ന നാട്ടുമാവിന്‍തോട്ടവും 27 ജന്മനക്ഷത്രങ്ങളുടെ പേരിലുള്ള നക്ഷത്രവനവും ഇന്ന് അംബേദ്കര്‍ കോളേജിന്റെ മുഖച്ഛായയാണ്.
ഇതോടൊപ്പം അന്യം നിന്നുപോകുന്ന ഔഷധസസ്യങ്ങളെ ഉള്‍പ്പെടുത്തി വളരെ വിപുലമായ ഔഷധത്തോട്ടമാണ് കോളേജ് അങ്കണത്തില്‍ ഒരുക്കിയത്. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഒഴിച്ചുകൂടാനാകാത്ത ദശപുഷ്പങ്ങള്‍ക്ക് പ്രത്യേകമായ സ്ഥാനം നല്‍കി സംരക്ഷിച്ചിട്ടുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകനും നാട്ടുചികിത്സാവിദഗ്ധനുമായ ബാലന്‍ കുന്നുമ്മല്‍ ഔഷധസസ്യം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത് അധ്യക്ഷസ്ഥാനം വഹിച്ചു. ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ. ബിപുലാറാണി, ട്രസ്റ്റ് പി.ആര്‍.ഒ. സി. മുഹമ്മദ് കുഞ്ഞി, അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി. സുനില്‍ കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ എം. അജിത, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.വി. സാവിത്രി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി. ഷിജിത്ത്, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ പി. അഭിലാഷ്. പരിസ്ഥിതി ക്ലബ് കോ.ഓര്‍ഡിനേറ്റര്‍ കെ. വി രഞ്ജിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബാലന്‍ കുന്നുമ്മല്‍ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ് കൈകാര്യം ചെയ്തു. അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും അംബേദ്കര്‍ കോളേജിലെയും വിദ്യാര്‍ത്ഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും ഔഷധ സസ്യങ്ങള്‍ കോളേജ് പരിസരത്ത് നട്ടുകൊണ്ട് പരിപാടിയുടെഭാഗമായി

 

error: Content is protected !!