കുണിയ : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ധ്വനി കുണിയ കോളേജ് യൂണിയന്, ഡിപാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് , എന്‍ എസ് എസ് യൂണിറ്റ് 98 കുണിയ കോളേജ് സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിംഗ് ക്യാമ്പയിന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് ക്ഷേമകാര്യം , ചെയര്‍പേഴ്സണ്‍ ഷാഹിദ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ഫായിസ് അബ്ദുല്ല അധ്യക്ഷതവഹിച്ചു . ഇംഗ്ലീഷ് ഡിപാര്‍ട്ട്മെന്റ് മേധാവി ഡോ. ആയിഷ ഷമ റഹ്മത്ത് , അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ദിവ്യ പത്മനാഭന് , യഹിയ , യൂണിയന് ചെയര്മാന് മുഹമ്മദ് ഷഹീം യു.കെ , യു.യു.സി റിഷാന് പി എ തുടങ്ങിയവര്‍നേതൃത്വംനല്‍കി.
കുണിയയില്‍ മെഗാ ക്ലീനിംഗ് ക്യാമ്പയിന് സംഘടിപ്പിച്ചു
