നെല്ലിത്തറ : സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ കുട്ടികള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ് നടന്നു. അമ്പലത്തറ ജനമൈത്രി ബീറ്റ് ഓഫീസര്‍ ടി വി പ്രമോദ് ക്ലാസ് എടുത്തത് .ആധുനിക സമുഹത്തില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കുട്ടികളിലെ സ്വഭാവ രൂപീകരണത്തെക്കുറിച്ചും ലഹരിയില്‍ അമരുന്ന പുതിയ തലമുറ സമുഹത്തില്‍ ഉണ്ടാക്കുന്ന വിപത്തിനെ കുറിച്ചും അദ്ദേഹം ക്ലാസ് എടുത്തു. സൗഹാര്‍ദപരമായ ക്ലാസ് കുട്ടികള്‍ക്ക് വളരെ നല്ല അനുഭവമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യ സ്വാഗതവും സി കെ ദീപ നന്ദിയും പറഞ്ഞു.
