കാഞ്ഞങ്ങാട്:ബൗദ്ധീക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് നല്കി വരുന്ന ആശ്വാസകിരണം സഹായ ധന കുടിശ്ശിക എത്രയും വേഗത്തില്‍ വിതരണം ചെയ്യണമെന്ന് പേരന്റ്സ് അസോസിയേഷന് ഫോര്‍ ഇന്റലച്വലി ഡിസേബ്ള്‍ഡ് (പെയ്ഡ് ) ജില്ലാസമിതി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സ്പെഷ്യല്‍ സ്കൂളുകളുടെ ജില്ലാ തല കലോല്‍സവം സെപ്റ്റംബര്‍ അവസാനം കാഞ്ഞങ്ങാട്ട് വെച്ച് നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലാം അദ്ധ്യക്ഷം വഹിച്ചു. അംഗത്വ വിതരണത്തിന്റെ ജില്ലാതല ഉല്‍ഘാടനം സംസ്ഥാന സെക്രട്ടറി സുബൈര്‍ നീലേശ്വരത്തില്‍ നിന്നും ജില്ല കോഡിനേറ്റര്‍ സിസ്റ്റര്‍ ജിസ് മരിയ അംഗത്വ പുസ്തകം ഏറ്റുവാങ്ങി. ജില്ല സെക്രട്ടറി എ.ടി.ജേക്കബ് സ്വാഗതം പറഞ്ഞു. ഡിജിറ്റല്‍ കോഡിനേറ്റര്‍ രാംദാസ്,റോട്ടറി സ്കൂള്‍ പ്രിന്‍സിപ്പള്‍ ബീന സുകു, ജീവോദയ സ്പെഷ്യല്‍ സ്കൂള്‍ മാനേജര്‍ ലിസി ജേക്കബ്, ബിരിക്കുളം സാവി സ്നേഹാലയ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷൈനി ബിരിക്കുളം,കാര്‍മല്‍ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സൗമ്യ, ചിറ്റാരിക്കാല്‍ ജ്യോതിഭവന്‍ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനറ്റ്, പെര്‍ള നവജീവന സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപിക അപര്‍ണ്ണ എന്നിവര്‍ സംസാരിച്ചു.
