കരിവേടകം എ.യു.പി സ്‌ക്കൂള്‍ സുവര്‍ണ്ണ ജൂബിലി സ്മാരക ഓഡിറ്റോറിയം സ്‌കൂളിന് സമര്‍പ്പിച്ചു

കുറ്റിക്കോല്‍ : കരിവേടകം എ.യു.പി സ്‌ക്കൂള്‍ സുവര്‍ണ്ണ ജൂബിലി സ്മാരക ഓഡിറ്റോറിയം തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ പെരിയ ഫാദര്‍ സോണി വടശ്ശേരി ഉദ്ഘാടനം ചെയ്ത് സ്‌ക്കൂളിന് സമര്‍പ്പിച്ചു. മേരിപുരം സെന്റ് മേരീസ് എ എല്‍ പി സ്‌ക്കൂളിനും ഉപകാരമാകുംവിധം ഓഡിറ്റോറിയം നിര്‍മ്മിച്ചത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഓഡിറ്റോറിയം നിര്‍മ്മിച്ച് നല്‍കിയത്. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് ഏജന്‍സിയുടെ സ്‌ക്കൂളിനുള്ള സമ്മാനമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. സ്‌ക്കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് വെള്ളരിങ്ങാട്ട് അധ്യക്ഷത വഹിച്ചു.വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാദര്‍ അനീഷ് ചക്കിട്ടമുറിയില്‍ മുഖ്യാതിഥിയുമായിരുന്നു. കരിവേടകം ഒ എസ് ബി ആശ്രമം സുപ്പിരിയര്‍ ഫാദര്‍ ബിജു കുഴിവേലില്‍,കരിവേടകം ഇല്യാസ് ജുമാ മസ്ജിദ് ഉസ്താദ് അബ്ദുള്‍ ലത്തീഫ്,കുറ്റിക്കോല്‍ ഗ്രാമ’ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ലിസി തോമസ് ,പഞ്ചായത്തംഗം ജോസ് പാറത്തട്ടേല്‍ പ്രധാനധ്യാപകരായ എല്‍സമ്മ സി.ജെ. ഷേര്‍ളി അഗസ്റ്റിന്‍, ബ്രില്യന്റ് തോമസ്, പി.ടി.എ പ്രസിഡന്റ് സണ്ണി തോമസ്,നാരായണന്‍ കെ,സത്യ ബാബു, ഷിബുവര്‍ക്കി റെനീഷ് തോമസ് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!