സൗത്ത് ചിത്താരി വി പി റോഡ് യുണൈറ്റഡ് ക്ലബ്ബ് അനുമോദനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി വി പി റോഡ് യുണൈറ്റഡ് ക്ലബ്ബ് എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സി കെ ഇര്‍ഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശരീഫ് മിന്ന അധ്യക്ഷനായി. പ്ലസ് ടുപരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടി ജില്ലയുടെ അഭിമാനമായ ദേവിക ഉള്‍പ്പെടെ 22 കുട്ടികളെയും സന്നദ്ധ പ്രവര്‍ത്തകരായ വിനോദ് താനത്തിങ്കല്‍ ,മജീദ്. കെ ,ബഡുവന്‍ അബ്ദുല്ല , എന്നിവരെയും പരിപാടിയില്‍ വെച്ച് ആദരിച്ചു. ക്ലബ്ബ് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം അബ്ദുള്ള വളപ്പില്‍ നിര്‍വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ വെസ്റ്റ് ഇന്ത്യ ,മിഥിലാജ് ഈസ്ഹാക്ക് ,ഹബീബ് കൂളിക്കാട് എന്നിവര്‍ സംസാരിച്ചു. യുണൈറ്റഡ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി ബി കെ ഹനീഫ സ്വാഗതവും ട്രഷറര്‍ സി.എച്ച് ജാഫര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!