പാണത്തൂര്‍ : കാറും ജീപ്പും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് . പാണത്തൂര്‍ ഗവ:ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വിദ്യാവാഹിനി ജീപ്പും സ്വിഫ്റ്റ് കാറുമാണ് ഇന്ന് വൈകിട്ട് പാണത്തൂര്‍ മൈലാട്ടി – റാണിപുരം റോഡില്‍ കൂട്ടിയിടിച്ചത്. എട്ട് വിദ്യാര്‍ത്ഥികള്‍ക്കും കാര്‍ യാത്രക്കാരായ ആറു പേര്‍ക്കും പരിക്കേറ്റു. വിദ്യാര്‍ത്ഥികളായ ശിവകുമാര്‍ (11), ഗീതു (11), അര്‍ജുന്‍ (6), അമൃത (12), ലയ (10), ആദിദേവ് (7), ആര്യ (15), ശിവന്യ (9),
എന്നിവരെയാണ് പൂടുംങ്കല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറിലുണ്ടായ കര്‍ണാടക പുത്തൂര്‍ സ്വദേശികളായ ആറും പേര്‍ക്കും പരിക്കേറ്റു.
ആരുടെയും പരുക്ക് ഗുരുതരമല്ല. വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് എത്തി തിരിച്ചുപോകുന്ന സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്.
കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
