ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിനാനൂര്‍ കരിന്തളം മണ്ഡലം കമ്മറ്റി ഏകദിന ശില്പശാല സംഘടിപ്പിച്ചു

കരിന്തളം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിനാനൂര്‍ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോയിത്തട്ട കരിമ്പില്‍ കുഞ്ഞമ്പു സ്മാരക മന്ദിരത്തില്‍ ഏകദിന ശില്പശാല സഘടിപ്പിച്ചു. ‘മിഷല്‍ 2025 നേതൃത്വ പരീശീലന ക്യാമ്പ് ഡിസിസിപ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പഞ്ചായത്തിന്റെ വികസന ഫണ്ടുകള്‍ വെട്ടികുറച്ച് അടിസ്ഥാന ജനവിഭാഗത്തിന്റെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയാണെന്നും കഴിഞ്ഞ 25 വര്‍ഷത്തിലധികമായ് ഈ പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് സ്വജനപാക്ഷപാതവും, കെടുകാര്യസ്ഥതയും, അഴിമതിയും മുഖമുദ്രയാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിനെതിരെ വോട്ടിങ്ങിലൂടെ വിധിയെഴുതാന്‍ ജനങ്ങള്‍ തയ്യാറായിരിക്കുകയാണെന്നും പി കെ ഫൈസല്‍ പറഞ്ഞു. ക്യാമ്പിന് മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വി കെ രാമചന്ദ്രന്‍, പ്രഭാകരന്‍ കരിച്ചേരി , സിജോ പി ജോസഫ്എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. നേതാക്കളായ ശാന്തമ്മ ഫിലിപ്പ് ,ഉമേശന്‍ വേളൂര്‍ , സി വി ഭാവനന്‍, ഇ.തമ്പാന്‍ നായര്‍, കെ പി ബാലകൃഷ്ണന്‍, കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍, സി വി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ എഐസിസി മെമ്പര്‍ കരിമ്പില്‍ കുഞ്ഞമ്പുവിന്റെയും, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വി ശശിധരന്‍ കോളം കുളത്തിന്റെയും ഓര്‍മ്മകള്‍ അനുസ്മരിച്ച് കൊണ്ട് പുഷ്പാര്‍ച്ചനനടത്തി.

error: Content is protected !!