ലോക ക്ലബ് ഫുട്ട് ദിനം ആചരിച്ചു; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ക്ലബ് ഫൂട്ട് ക്ലിനിക് ആരംഭിക്കും

കാസര്‍കോട് : .ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം ,ക്യൂര്‍ ഇന്ത്യ എന്നിവ സംയുക്തമായി ലോക ക്ലബ് ഫൂട്ട് ദിനം ആചരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ തല പരിപാടിയുടെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു . കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷനായി.

ജന്മനാ കുട്ടികളുടെ കാല്‍പാദം ഉള്ളിലേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട് . ആറു മുതല്‍ 8 ആഴ്ച വരെ കുഞ്ഞുങ്ങളുടെ കാലില്‍ പാസ്റ്റര്‍ ഇടുകയും തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ ഷൂസ് ധരിപ്പിക്കുകയും ചെയ്യുക എന്നതാണ് ചികിത്സാരീതി. ഇത്തരത്തില്‍ ഈ അവസ്ഥ നേരത്തെ കണ്ടെത്തിയാല്‍ കുഞ്ഞുങ്ങളുടെ ആജീവനാന്ത വൈകല്യത്തില്‍ നിന്നും മോചിപ്പിക്കാനാകും . കൃത്യമായി ചികിത്സ തുടരുക എന്നത് വളരെ പ്രധാനമാണ്. 2017 മുതല്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി യില്‍ ക്ലബ് ഫൂട്ട് ക്ലിനിക് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജനറല്‍ ആശുപത്രിയില്‍ ഇന്ന് മുതല്‍ ക്ലബ്ഫൂട്ട് ക്ലിനിക് ആരംഭിക്കും . ജില്ല, ജനറല്‍ ആശുപത്രികളില്‍ ആര്‍. ബി .എസ് .കെ പദ്ധതിയുടെ ഭാഗമായിട്ടുള്ള ന്യൂ ബോണ്‍ സ്‌ക്രീനിംഗിലൂടെ കണ്ടെത്തുന്ന കുട്ടികളെ സെന്ററുകളിലേക്കു റെഫര്‍ ചെയ്യുകയും ആവശ്യമായ ചികിത്സ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു.
പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഓര്‍ത്തോപീഡിഷന്‍ ഡോ. മനോജ് ജെ എച്ച്‌ന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും, കുടുംബ സംഗമവും നടന്നു. കാസര്‍കോട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷാന്റി കെ കെ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍ പി വി, ജനറല്‍ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ .അഹമ്മദ് സഹീര്‍, എച്ച് ഡബ്ലിയു സി നോ ഡല്‍ ഓഫീസര്‍ ഡോ. ധന്യദയാനന്ദന്‍, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡി ഈ ഐ സി മാനേജര്‍ ഷിബു ടി നായര്‍, ക്യൂര്‍ ഇന്ത്യ ക്ലബ് ഫൂട്ട് കോര്‍ഡിനേറ്റര്‍ ഷീജ വില്‍സണ്‍, എന്നിവര്‍ സംസാരിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതവും പബ്ലിക് ഹെല്‍ത് നേഴ്‌സ് പി ടി ജലജ നന്ദിയും പറഞ്ഞു.
ക്ലബ് ഫൂട്ട് ചികിത്സയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 8800020418, 9946900792 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

error: Content is protected !!