പെരിയ : പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെയും ഓമനയുടെയും മകന് ഷിനോജ് (41) ആണ് മരിച്ചത്. കണ്ണൂര്‍, എളയാവൂര് വൈദ്യര് പീടികയിലെ ഒരു ബാര്‍ ഹോട്ടല്‍ ജീവനക്കാരനാണ്. ഇന്നലെ രാവിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ വീണു കിടക്കുന്ന നിലയിലാണ് ഷിനോജിനെ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന സഹജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നു വ്യക്തമായത്. മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിച്ച ശേഷം സംസ്കരിച്ചു. ഭാര്യ: സുമ (ബംഗ്ളൂരു), മകള്‍: ശ്രീയാനി. സഹോദരങ്ങള്‍: മനോജ്, രേവതി.
