ആനന്ദാശ്രമം മഞ്ഞംപൊതികുന്ന് പരിസരത്ത് പുലിയിറങ്ങിയതായി സംശയം; പട്ടിയെ കടിച്ച് കൊന്നു

മഞ്ഞംപൊതികുന്ന് പരിസരത്ത് പുലിയിറങ്ങിയതായി സംശയം പട്ടിയെ കടിച്ച് കൊന്നു

മാവുങ്കാൽ: ആനന്ദാശ്രമം പരിസരത്ത് പുലിയിറങ്ങിയതായി സംശയം. കഴിഞ്ഞ ദിവസം രാവിലെ ആനന്ദാശ്രമം കെ എസ് ഇ ബി സബ്സ്റ്റേഷൻ്റെ പിറക്ക് വശത്തെ മഞ്ഞംപൊതികുന്നിൻ ചെരിവിൽ പട്ടിയെ കടിച്ച് കൊന്നതായി സംശയം. പുലിയുടെ ആക്രമണത്തിൽ പട്ടിയുടെ കഴുത്തിൻ്റെയും ചെവിയുടെയും തുടയുടെയും ഭാഗം തിന്നുതീർത്ത നിലയിൽ ശരീരമുള്ളത്.വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃത സ്ഥലത്തെത്തി പരിശോധന നടത്തി. മഴ കാരണം കാൽപ്പാടുകളും മറ്റും കണ്ടെത്താൻ ഇവർക്ക് സാധിച്ചിട്ടില്ല.

പുലി ഇറങ്ങിയതാണോയെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്നും മറ്റു വന്യജീവികളും അക്രമത്തിലും ഇതുപോലെ സംഭവിക്കാമെന്നുംഫോറസ്റ്റ് അധികൃതർ പറഞ്ഞു.

error: Content is protected !!