കാഞ്ഞങ്ങാട്:നഗര കേന്ദ്രത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കും യുവാക്കള്‍ക്കും പ്രയോജനം ലഭിക്കുന്ന സ്ഥിരം വ്യായാമ കേന്ദ്രം കാഞ്ഞങ്ങാട് നഗരസഭ മുന്‍കൈയെടുത്ത് നിര്‍മ്മിക്കണമെന്നും കാഞ്ഞങ്ങാട്ട ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ഫുഡ് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന സീനിയര്‍ ചേമ്പര്‍ കാഞ്ഞങ്ങാട് റീജിയണല്‍ വാര്‍ഷികയോഗം ആവശ്യപ്പെട്ടു. മേലാങ്കോട് ലയണ്‍സ് ഹാളില്‍ നടന്ന യോഗം മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എ മുരളീധരന് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് അനൂപ് കോളോത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എച്ച് കെ നവീന്‍ കുമാര്‍, ട്രഷറര്‍ കെ ജെ ജെയിംസ്, എം സുജിത്ത് കുമാര്‍, എന്‍ ബാബു നായര്‍, പി വി രഘുനാഥ് എന്നിവര്‍ സംസാരിച്ചു. എന്‍ ആര് പ്രശാന്ത് സ്വാഗതവും എച്ച് വി നവീന്‍ കുമാര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍
എച്ച് കെ കൃഷ്ണമൂര്‍ത്തി(പ്രസിഡന്റ്),
കെ ജെ ജെയിംസ്(വൈസ് പ്രസിഡന്റ്),
എച്ച് വി നവീന്‍ കുമാര്‍(സെക്രട്ടറി), എന്‍ ബാബു നായര്‍
(ജോയിന്റ് സെക്രട്ടറി),
കെ വിദിനേശന്(ട്രഷറര്‍).
