ബേക്കല്‍ ആര്‍ട്ട് ഫോറം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ ”ഇന്ത്യ സ്വസ്തികയുടെ നിഴലില്‍”എന്ന പുസ്തക ചര്‍ച്ച നടത്തി

പള്ളിക്കര: ബേക്കല്‍ ആര്‍ട്ട് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ ”ഇന്ത്യ സ്വസ്തികയുടെ നിഴലില്‍”എന്ന പുസ്തക ചര്‍ച്ച നടത്തി. സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. എ അശോകന്‍ പുസ്തകത്തെ പരിചയപ്പെടുത്തി. ബേക്കല്‍ ആര്‍ട്ട് ഫോറം പ്രസിഡന്റ് അബു ത്വാഇ അധ്യക്ഷനായി. കെ ഇ എ ബക്കര്‍, ആര്‍ട്ട് ഫോറം സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, കെ എന്‍ രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് കെ ദാമോദരന്‍ റിട്ട. ഡി വൈ എസ് പി, പൊതുപ്രവര്‍ത്തകന്‍ കരുണാകരന്‍ കുന്നത്ത്, ബാബു മണിയങ്കാനം. കെ അനില്‍കുമാര്‍ മാസ്റ്റര്‍ എന്നിവര്‍പങ്കെടുത്തു.

error: Content is protected !!