ഹോസ്ദുര്‍ഗ്: അധ്യയനവര്‍ഷം ആരംഭിച്ച ഇന്ന് ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായിഎത്തിയ അഞ്ചാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളെ സ്വീകരിച്ച് സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍. കുട്ടികള്‍ക്ക് പൂക്കള്‍ നല്‍കിയും സമ്മാനപ്പൊതികളും നല്‍കിയും ബാഡ്ജ് ധരിപ്പിച്ചുമാണ് സ്‌കൂളിലേക്ക് എത്തിച്ചത്. ഹെഡ്മാസ്റ്റര്‍ രാജേഷ് എംപിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ടി വഹീദത്ത്, ടിടിവി സിന്ധു , അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി കെ ആനന്ദകൃഷ്ണന്‍,ജനമൈത്രി ബീറ്റ് ഓഫീസറും ഡ്രില്‍ ഇന്‍സ്ട്രക്ടറുമായ
പ്രദീപന്‍ കോതോളി എന്നിവരും കേഡറ്റുകളുമാണ് കുട്ടികളെസ്വീകരിച്ചത്.
