രാജീവന്‍ ഇടവലത്ത് കാഞ്ഞങ്ങാട് ജോയിന്റ്ആര്‍.ടി.ഒ ഓഫീസില്‍ നിന്നും വിരമിച്ചു

നീലേശ്വരം: രാജീവന്‍ ഇടവലത്ത് കാഞ്ഞങ്ങാട് ജോയിന്റ്ആര്‍.ടി.ഒ ഓഫീസില്‍ നിന്നും വിരമിച്ചു. സര്‍വ്വിസിന് ഒപ്പം സംഘടന പൊതു പ്രവര്‍ത്തന രംഗത്തും സക്രിയനായിരുന്നു 1989-95 കാലത്ത് വിവിധ ആനുകാലികങ്ങളായി അമ്പതോളം കവിതകള്‍ പ്രസിദ്ധീകരിച്ചു. കവിത മികവിന് പുരോഗമന സാഹിത്യ സംഘം അവാര്‍ഡ് നേടിയിട്ടുണ്ട്. ചെറുവത്തൂര്‍ വിവി. നഗര്‍ സ്വദേശിയാണ് നിലവില്‍ ചായ്യോത്താണ് താമസം കാഞ്ഞങ്ങാട് നടന്ന യാത്രയപ്പ് യോഗം എന്‍ഫോര്‍സ്‌മെന്റ് ആര്‍ടിഒ രാജേഷ് ഉദ്ഘാടനം ചെയ്തു കാസര്‍കോട് ജോയിന്റ് ആര്‍ടിഒ ശ്രീനിവാസന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ജോയ്ന്റ് ആര്‍ടിഒ സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ടേയ്ഡ് ആര്‍ടിഒ ശശി കെ.എം.വി ഐ മാരായ റെജി കുരിയാക്കോസ് പ്രദീപ് കുമാര്‍ .ദിനേശ് കുമാര്‍ ,പ്രേമരാജന്‍ സുധാകരന്‍ കെ എം വി.ഡി എസ് എ ജില്ലാ പ്രസിഡന്റ് സവിത, സോണ്‍ സെക്രട്ടറി ശ്രീകാന്ത് പുഴുതല, ഗംഗാധരന്‍ ചെറുവത്തൂര്‍ രാജന്‍ കുണിയേരി എന്നിവര്‍ സംസാരിച്ചു. എം.വി ഐ.വിജയന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സുബ്രമണ്യന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

error: Content is protected !!