സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കായി പ്രത്യേക പരിശീലനം: പേരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി കാസര്‍കോട് ആര്‍ ടി ഒ . സജി പ്രസാദ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : സുരക്ഷിത വിദ്യാരംഭം 2025 പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസ് പരിധിയിലെ സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. പേരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി കാസര്‍കോട് ആര്‍ ടി ഒ . സജി പ്രസാദ് ഉദ്ഘാടനം ചെയ്തു. പെരിയാരം മെഡിക്കല്‍ കോളേജിലെ ഡോകടര്‍ എ കെ വേണുഗോപാല്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ഉള്‍പെടെയുള്ള പ്രഥമ സുശ്രൂഷക്ലാസും, എം വി ഐ വിജയന്‍ എം റോഡുസുരക്ഷാ ക്ലാസ്സും കൈകാര്യം ചെയ്തു. സദ്ഗുരു പബ്ലിക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി രാജന്‍, നിഷ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരായ വി ജെ സാജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി ജയന്‍, ഓഫീസ് ജീവനക്കാരായ കെ. മിനി, ഹരികുമാര്‍ ,കൃഷ്ണ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡ്രൈവര്‍മാരും ആയ മാരും ഉള്‍പ്പെടെ 415 പേര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് ഐ ഡി കാര്‍ഡ്വിതരണംചെയ്തു.

error: Content is protected !!