കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റായി സുനില്‍ പട്ടേനയെയും സെക്രട്ടറിയായി പി വേണുഗോപാലനെയും തെരഞ്ഞെടുത്തു. സി വി വിജയരാജനാണ് വൈസ് പ്രസിഡന്റ്. ജോയന്റ് സെക്രട്ടറി പി വി ദിനേശന്.
ടി വി ബാലകൃഷ്ണന്, ടി തമ്പാന്, എച്ച് കെ ദാമോദരന്‍, നിത്യ മധു, സുനീഷ് കക്കാട്ടി എന്നിവരാണ് താലൂക്ക് എക്സി.കമ്മിറ്റി അംഗങ്ങള്‍.
റിട്ടേണിംഗ് ഓഫീസറായ ഹൊസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.യോഗത്തില്‍ നിത്യ മധുഅധ്യക്ഷയായി.
