രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാളിനും സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രസിനും യാത്രയയപ്പ് നല്‍കി

രാവണേശ്വരം : രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ കെ. മധുസൂദനന്‍, സ്ഥലം മാറി പോകുന്ന ഹെഡ്മിസ്ട്രസ് പി. എം. ബിന്ദു എന്നിവര്‍ക്ക് പിടിഎയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിച്ച് വിരമിക്കുന്ന അധ്യാപകര്‍ക്ക് ഉപഹാരം കൈമാറി. എസ് എം സി ചെയര്‍മാന്‍ എ. വി പവിത്രന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ധന്യ അരവിന്ദ് , സജീവന്‍ മാസ്റ്റര്‍, രാജി ടീച്ചര്‍,,പി.വി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, സതീശന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു വി.കെ. പ്രിയ സ്വാഗതവും പ്രേമ ടീച്ചര്‍ നന്ദിയും പറഞ്ഞു

error: Content is protected !!