പാണത്തൂര്‍ : അന്തര്‍ സംസ്ഥാന പാതയായ പാണത്തൂര്‍ – സുള്ള്യ റോഡില്‍ കല്ലപ്പള്ളി പാടികൊച്ചി ജംഗ്ഷനില്‍ പാര്‍ശ്വഭിത്തി കെട്ടുന്നതിനായി മണ്ണെടുത്തതിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെട്ടത് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്നാരോപിച്ച് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. നന്ദകുമാര്‍ ബാട്ടൊളി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്രസറളായ, പഞ്ചായത്ത് പ്രസിഡന്റ് ജി.രാമചന്ദ്രന്, രാജഗോപാല്‍ ഭട്ട്, രാജശേഖരന് എന്നിവര്‍ സംസാരിച്ചു. റോഡ് മെയിന്റെനന്‍സ് ഗ്രാന്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡിന്റെ സൈഡ് ഭിത്തികെട്ടുന്നതിനായി 7.5 ലക്ഷം രൂപ അനുഭവിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി സമയത്തു തുടങ്ങാതെ മഴക്കാലത്തേക്ക് നീട്ടിവെച്ചത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു സമരം.
പാണത്തൂര്‍ – സുള്ള്യ റോഡിടിഞ്ഞ് ഗതാഗത തടസം പതിവായി; ബിജെപി പ്രതിഷേധ യോഗം നടത്തി
