അമ്പലത്തറ: മൂന്നാംമെയില്‍ പറക്കളായി റോഡില്‍ മണ്ണിടിഞ്ഞു. കനത്ത മഴയില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് റോഡിന്റെ സൈഡ് ഇടിഞ്ഞു വലിയ അപകടം ഉണ്ടായത്. റോഡിന്റെ താഴുവശത്ത് താമസിക്കുന്ന പനക്കാല്‍ കാര്‍ത്യായനി, രവി പനക്കാല്‍, കുമാരന്‍ എന്നിവരുടെ
വീടിന്റെ മുറ്റത്ത് ചളിയും വെള്ളവും നിറഞ്ഞു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പ്രേമംരാജ് കാലിക്കടവ്, ആര്‍എസ് എസ് തായന്നൂര്‍ മണ്ഡല്‍ കാര്യവാഹ് ജിഷ്ണു രാജ് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. അമ്പലത്തറ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. മഴ കനത്താല്‍ റോഡ് ഇടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
