എസ്എസ്എല്‍സി പ്ലസ് ടു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവര്‍ക്ക് ഉമ്മന്‍ചാണ്ടി പുരസ്‌കാര്‍ നല്‍കി കെ എസ് യു; കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :കെഎസ്യു കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ കെ എസ് യു കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി പുരസ്‌കാര്‍ നല്‍കി അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡണ്ട് ജെര്‍മിയ ബെന്‍ ഡാനിയേല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ്കുമാര്‍, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവാസ് ഉണ്ണിയാടന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കാര്‍ത്തികേയന്‍ പെരിയ, യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബിന്‍ ഉപ്പിലിക്കൈ, ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രവീണ്‍ തോയമല്‍, കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് അശ്വിന്‍ കമ്പല്ലൂര്‍, വിഷ്ണു കാട്ടുമാടം, ആശിഷ്, കാശിനാഥ്, സിജോ അമ്പാട്ട്,വിനീത് എച്ച് ആര്‍, സനോജ് കുശാല്‍നഗര്‍ എന്നിവര്‍സംസാരിച്ചു.

 

error: Content is protected !!