സഹകരണ പെന്‍ഷന്‍കാര്‍ക്ക് നിര്‍ത്തലാക്കിയ ക്ഷാമ ബത്ത പുനസ്ഥാപിക്കണം: കേരള കോ-ഓപറേറ്റിവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍; ഹോസ്ദുര്‍ഗ്ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : സഹകരണ പെന്‍ഷന്‍കാര്‍ക്ക് നിര്‍ത്തലാക്കിയ ക്ഷാമ ബത്ത പുനസ്ഥാപിക്കണമെന്ന് കേരള കോ-ഓപറേറ്റിവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു . ഹോസ്ദുര്‍ഗ്ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉല്‍ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ മുഖ്യാതിഥിയായി.
ജില്ല പ്രസിഡന്റ് വി.മുകുന്ദന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ടവതരിപ്പിച്ചു. യോഗത്തില്‍ പ്രവീണ്‍ തോയമ്മല്‍, എം. രാഘവന്‍ , കെ. പ്രഭാകരന്‍, സുജിത് പുതുക്കൈ, പി.വി. ഭാസ്‌ക്കരന്‍, എന്‍. വി . അജയകുമാര്‍, കെ. പി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി. എം. വിജയന്‍ സ്വാഗതവും,പി.വി. കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി.വി. നാരായണന്‍, (പ്രസിഡന്റ്) , പി.വി. കുഞ്ഞിരാമന്‍, എന്‍. ജെ. ജോസഫ് (വൈസ് പ്രസിഡന്റുമാര്‍), എം. വിജയന്‍ (സെക്രട്ടറി), കെ.വി. കുഞ്ഞിക്കണ്ണന്‍, എ. രവീന്ദ്രന്‍ (ജോ. സിക്രട്ടറിമാര്‍), പ്രേംകുമാര്‍ (ട്രഷറര്‍) എന്നിവരെതെരഞ്ഞെടുത്തു.

error: Content is protected !!