ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി; ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ വരുണ്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പുതുക്കൈ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ വരുണ്‍ ഉദ്ഘാടനം ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കൊതോളി വടക്കനിയില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. അസോസിയേഷന്റെ പുതിയ പ്രസിഡന്റായി പി മുരളീധരന്‍ നായരേയും സെക്രട്ടറി ആയി ശ്യാം പ്രസാദ് ആര്‍ ബി യേയും ട്രഷററായി രാജീവനേയും തെരെഞ്ഞെടുത്തു സുകുമാരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ ഗംഗാധരന്‍ സ്വാഗതവും ബിന്ദു ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പുതുക്കൈ പ്രദേശത്ത് പരമാവധി സിസി ക്യാമറകള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചു.

error: Content is protected !!