കാഞ്ഞങ്ങാട് :മംഗലാപുരത്ത് റെയില്‍വെ ട്രാക്കില്‍ മരം വീണു.വൈദ്യുതി ലൈനുകള്‍ തകരാറിലായി.ഇതിനെ തുടര്‍ന്ന് റെയില്‍വേ താറുമാറായി. അഞ്ചുമണിക്ക് മംഗലാപുരത്തും പുറപ്പെടേണ്ട പരശുറാം എക്സ്പ്രസ് 7 മണിക്കാണ് പുറപ്പെട്ടത്. ആറുമണിയായിരുന്നു കാഞ്ഞങ്ങാട് എത്തേണ്ട സമയം . 9 മണിക്കാണ് കാഞ്ഞങ്ങാട് കടന്നുപോയത്.6 45 ന് പുറപ്പെടേണ്ട എഗ്മോര്‍ എക്സ്പ്രസ് 8.35 നും 7.20 ന് പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ് 8 54 സുമാണ്
മംഗലാപുരത്ത് നിന്ന് പുറപ്പെട്ടത്. എഗ്മോര്‍ 9.50 നും ഏറനാട് എക്സ്പ്രസ് 10 മണിക്കുമാണ് കാഞ്ഞങ്ങാട് കടന്നുപോയത്. മംഗലാപുരം ഭാഗത്തേക്ക് പോകേണ്ട മാവേലി, മലബാര്‍ എക്സ്പ്രസ്സുകള്‍ അഞ്ചുമണിക്കൂറിലധികം വൈകിയാണ്ഓടുന്നത്. ഉദുമയിലും റെയില്‍ പാളത്തില്‍ മരം വീണു. ചെറിയ മരമായതിനാല്‍ പെട്ടെന്ന് തന്നെ മാറ്റിയിട്ടുണ്ട്.
