അഹല്യ ഹോള്‍ക്കര്‍ ഭാരത സ്ത്രീകള്‍ക്ക് മാതൃക:അഡ്വ.വി.കെ.സജീവന്‍

കാസര്‍കോട്: പതിനെട്ടാം നൂറ്റാണ്ടില്‍ മാല്‍വ ഭരണാധികാരിയായി ഇന്ത്യന്‍ രാഷ്ട്രീയത്തെ നയിച്ച അഹല്യ ഹോള്‍ക്കര്‍ എക്കാലവും ഭാരത സ്ത്രീകള്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന നാരീശക്തിയുടെ പ്രതീകമാണെന്ന് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.വി.കെ.സജീവന്‍.അഹല്യഭായി ഹോള്‍ക്കരുടെ മൂന്നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീകള്‍ സ്‌കൂളില്‍ പോലും പോകാത്ത കാലഘട്ടത്തില്‍ വിദ്യാഭ്യാസവും യുദ്ധപ്രാവീണ്യവും നേടി മറാത്ത സാമ്രാജ്യത്തിലെ ശ്രദ്ധേയമായ ഭരണാധികാരിയായി മാറുകയും ചെയ്തു. തന്റെ പാണ്ഡിത്യവും ഭരണ വൈദഗ്ധ്യവും കൊണ്ട് നാടിനെ പുരോഗതിയിലെത്തിക്കുകയും സാമൂഹ്യ നീതിയും സാംസ്‌കാരിക നവോത്ഥാനവും നടപ്പിലാക്കി. പതിനെട്ടാം നൂറ്റാണ്ടിലെ ഈ വനിതാ ഭരണാധികാരിയുടെ ചരിത്രം അദ്ഭുതത്തോടെ മാത്രമേ കാണാന്‍ സാധീക്കൂകയുള്ളുവെന്ന് സജീവന്‍ ചൂണ്ടിക്കാട്ടി.ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി അധ്യക്ഷയായി. ബിജെപി സംസ്ഥാന സമിതിഅംഗവും കൗണ്‍സിലറുമായ മുതിര്‍ന്ന നേതാവ് സവിത ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. മുന്‍ ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍ സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി പി.ആര്‍.സുനില്‍ സ്വാഗതവും സെക്രട്ടറി പുഷ്പഗോപാലന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!