മടിക്കൈ ചുള്ളിമൂല വണ്ണാര്‍ വളപ്പ് വയനാട്ടുകുലവന്‍ തറവാട് പുനരുദ്ധാരണത്തിന് മുന്നോടിയായി നാള്‍ മരം മുറിക്കല്‍ ചടങ്ങ് നടന്നു

മടിക്കൈ: പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുള്ളിമുല വണ്ണാര്‍ വളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന പുനരുന്ധാരണത്തിന് മുന്നോടിയായുള്ള നാള്‍ മരം മുറിക്കലും ബാലാലയം കൊള്ളിക്കല്‍ ചടങ്ങും നടന്നു. പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികരുടെയും വിവിധ കഴകങ്ങളില്‍ നിന്ന് വന്ന ആചാരസ്ഥാനികരുടെയും ക്ഷേത്ര കമ്മിറ്റിയുടെയും, പുനരുദ്ധാരണ കമ്മിറ്റിയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. 40 വര്‍ഷങ്ങളോളമായി ജീര്‍ണാവസ്ഥയിലായിരുന്ന തറവാട് നാട്ടുകാരുടെ നേതൃത്വത്തില്‍ പി ടി ശശി പ്രസിഡന്റും, കെ സുകുമാരന്‍ പീടിക സെക്രട്ടറിയും, സുകുമാരന്‍ കാണോത്ത് ട്രഷററുമായി ജനകീയ കമ്മിരൂപീകരിച്ചാണ് പുനരുദ്ധാരണംനടത്തുന്നത്.

 

error: Content is protected !!