പെരിയ: പെരിയ ടൗണിലെ അടിപ്പാതക്ക് സമീപത്തെ സര്‍വ്വീസ് റോഡിന്റെ കുഴിയില്‍ ഓട്ടോറിക്ഷ മറിഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. അപകടത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സര്‍വീസ് റോഡിനോടനുബന്ധിച്ച് ഈ ഭാഗത്ത് വലിയ കുഴി എടുക്കുന്നുണ്ട്. എന്നാല്‍ ഈ കുഴിക്ക് മറയൊന്നും സ്ഥാപിച്ചിട്ടില്ല. ഇത് ശ്രദ്ധയില്‍പ്പെടാതെ ഓടിച്ചു പോകുമ്പോഴായിരുന്നു സംഭവം. സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ഓട്ടോ കുഴിയില്‍ നിന്ന് പുറത്തെടുത്തു. വളരെ വീതി കുറഞ്ഞ സര്‍വ്വീസ് റോഡാണ് ഈ ഭാഗത്തുള്ളത്. രണ്ടു വാഹനങ്ങള്‍ക്ക് ഒരുമിച്ച് കടന്നു പോകാന്‍ തന്നെ ഏറെ പ്രയാസമാണ്. ടൗണായതിനാല്‍ സദാസമയവും വലിയ തിരക്കും അനുഭവപ്പെടുന്നു. ഇത് മൂലം കാല്‍നടയാത്രയും ദുഷ്‌കരമാണ്. കുഴി ക്ക് മറയില്ലാത്തതിനാല്‍ രാത്രി സമയങ്ങളിലെ യാത്ര ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്.
