കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ തല സ്‌കോളര്‍ഷിപ്പ് വിതരണം; ബോര്‍ഡ് ചെയര്‍മാന്‍ എന്‍.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2024-25 വര്‍ഷത്തെ ജില്ലാ തല സ്‌കോളര്‍ഷിപ്പ് വിതരണവും 2023 – 24 വര്‍ഷത്തെ ക്രെഡിറ്റ് സ്ലിപ്പ് വിതരണവും നടന്നു. കാഞ്ഞങ്ങാട് എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ഡയറക്ടര്‍ തോമസ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. 2023-24 വര്‍ഷം 36 വര്‍ഷത്തെ സവ്വീസ് പൂര്‍ത്തിയാക്കി പിരിഞ്ഞു പോയ എം ശ്രീധരന്‍ , 2022 – 23 അസ്സസ്സ്‌മെന്റ് വര്‍ഷം ഏറ്റവും കൂടുതല്‍ വേതനം വാങ്ങിയ എ ഷിബു എന്നീ തൊഴിലാളികളെ
ബോര്‍ഡ് ഡയറക്ടര്‍ വി കെ ബിനു ആദരിച്ചു. വിവിധ യൂണിയന്‍ നേതാക്കളായ ഡി.വി. അമ്പാടി (സിഐടിയു) , എം അരവിന്ദന്‍ എം ( ഐ എന്‍ടിയുസി ), കെ.വി. മധു, എം.ഡി. ശ്യം കുമാര്‍, പി.വി.സുരേഷ്, ടി. കുട്ട്യന്‍, എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടര്‍ ജോജി തോമസ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് എം. രേഷ്മ നന്ദിയും പറഞ്ഞു

error: Content is protected !!