മുള്ളേരിയ-110 കെ വി സബ്‌സ്റ്റേഷന്‍ യാഡില്‍ തീപ്പിടുത്തം

കാസര്‍കോട്: മുള്ളേരിയ 110 കെവി സബ്‌സ്റ്റേഷന്‍ യാഡില്‍ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോമറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നര  മണിയോടെയാണ്
സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുകയും ഉടനെ തന്നെ യാഡില്‍ ഉണ്ടായിരുന്ന പത്തോളം എസ്റ്റിംഗുഷര്‍ ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ജീവനക്കാര്‍ക്ക് സാധിക്കാതെ വന്നതിനാല്‍ കാസര്‍കോട് അഗ്‌നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേന എത്തി വെള്ളവും ഫോമും ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. ചെര്‍ക്കള മുള്ളേരിയ, ബദിയടുക്ക, എരിഞ്ഞിപ്പുഴ, കുറ്റിക്കോല്‍ എന്നീ സ്ഥലത്തിലെ വൈദ്യുത ബന്ധം ഈ സമയത്ത് വിച്ഛേദിക്കുകയും തീപിടിച്ച യാഡ് ഒഴിവാക്കിക്കൊണ്ട് പിന്നീട് ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് ചാര്‍ജ്ജില്‍ ഉണ്ടായിരുന്ന അസി. എന്‍ജിനീയര്‍ പറഞ്ഞു. സേനാംഗങ്ങളായ എം രമേശ് , എസ് അരുണ്‍കുമാര്‍, പി സി മുഹമ്മദ് സിറാജുദ്ദീന്‍, കെ സതീഷ്, ഹോം ഗാര്‍ഡ് ടി വി പ്രവീണ്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു

 

error: Content is protected !!