കാഞ്ഞങ്ങാട് വിദ്യാനികേതന്‍ സമ്മര്‍ ഫെസ്റ്റും അനുമോദനവും നടന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് വിദ്യാനികേതന്‍ സെന്റര്‍ ഫോര്‍ എജുക്കേഷന്‍ സമ്മര്‍ ഫെസ്റ്റും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദനവും നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ വി. ശോഭന അധ്യക്ഷത വഹിച്ചു.ജില്ല വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് വി. ശ്രീജിത്ത് മുഖ്യഥിതിയായി.
പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും നേടിയ പി. ദേവികയെ ചടങ്ങില്‍ അനുമോദിച്ചു. ഹസൈനാര്‍ ഹാജി കാഞ്ഞങ്ങാട്, റിട്ടയേര്‍ഡ് ജയില്‍ സൂപ്രണ്ട് കുഞ്ഞി കണ്ണന്‍, പി. ദേവിക എന്നിവര്‍ സംസാരിച്ചു. വിദ്യാനികേതന്‍ മാനേജിംഗ് ഡയറക്ടര്‍ പി. കെ പ്രകാശന്‍ സ്വാഗതവും കെ. വി. മഞ്ജുഷ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

error: Content is protected !!