ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയില്‍ സമാഗമിച്ചതിന്റെ 100 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ”ഗാന്ധിയും ഗുരുവും – ഭാരതീയം”ലഹരി വിപത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ചു

ഉദുമ: മധുരം പോലും നുണയാന്‍ പറ്റാത്ത വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്തിലേക്കാണ് സംഘപരിവാര്‍ കൊണ്ടുപോകു ന്നതെന്ന് പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ പി സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ മൈസൂര്‍ പാക്ക് വിവാദം കാണിക്കുന്നത് മധുരം പോലും അവര്‍ക്ക് നിഷ്‌കളങ്കതയോടെ കാണാന്‍ കഴിയുന്നില്ലെന്നും പക്ഷിക്കും പഴത്തിനും മതം പ്രഖ്യാപിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയില്‍ സമാഗമിച്ചതിന്റെ 100 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ”ഗാന്ധിയും ഗുരുവും – ഭാരതീയം”ലഹരി വിപത്തിനെതിരെ കൂട്ടായ്മ പാരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമയില്‍ സംഘടിപ്പിച്ച പരിപാടി ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന്‍ അധ്യക്ഷനായി.

ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണേശ്വരം സംസാരിച്ചു. കെ പി സി സി മെമ്പര്‍ ഹക്കീം കുന്നില്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ ഏ ഗോവിന്ദന്‍ നായര്‍,ഡി സി സി വൈസ് പ്രസിഡന്റ് സാജിദ് മൗവല്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വി ആര്‍ വിദ്യാസാഗര്‍, ഗീതാ കൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ പെരിയ എന്നിവര്‍ സംസാരിച്ചു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ശ്രീധരന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!