കാഞ്ഞങ്ങാട് : 2024-25 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, സി ബി എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലെ വിദ്യാര്‍ത്ഥികളെ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ബാങ്ക് മിനി ഹാളില്‍ അനുമോദിച്ചു. ചടങ്ങ് ഹോസ്ദുര്‍ഗ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി ലോഹിതാക്ഷന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ എന്‍.കെ.രത്നാകരന്, വി വി സുധാകരന്, ടി കുഞ്ഞികൃഷ്ണന്, ഗഫൂര്‍ മുറിയനാവി,അബ്ദുള്‍ കരീം, കെ.ഭാസ്കരന്, വി വി മോഹനന് , എന്‍ പി അസീസ, പി സരോജ, സുബൈത, അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് കുമാര്‍ എച്ച്.ആര് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഹംസ പുതിയകോട്ട സ്വാഗതവും സെക്രട്ടറി നസീമ കെ.പി നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും, ബാങ്കിലെ അംഗങ്ങളും, ജീവനക്കാരും പരിപാടിയില്‍ സന്നിഹിതരായി.
