രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു

നീലേശ്വരം : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു. നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന അധ്യക്ഷം വഹിച്ചു. എക്‌സ്സൈസ് പ്രെവെന്റ്റീവ് ഓഫീസര്‍ ചാള്‍സ്, താലൂക്ക് ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന്‍, വ്യാപാരി വ്യവസായി പ്രതിനിധി എ വിനോദ് കുമാര്‍ , ടി ബാബു, ചന്ദ്രന്‍ നവോദയ, ഓട്ടോ തൊഴിലാളി പ്രതിനിധി പി നാരായണന്‍, ഹരീഷ് കുമാര്‍, ബൈജു, മദര്‍ പിടിഎ പ്രസിഡന്റ് രജിത മോഹന്‍, രവീന്ദ്രന്‍ കോറോത്ത്, പി ഉണ്ണികൃഷ്ണന്‍, വി ഇ അനുരാധ, ടി ഇ സുധാമണി, കെ പി രാജേശ്വരി, പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ പി. വിജീഷ് സ്വാഗതവും ഹെഡ് മിസ്‌ട്രെസ് കലാ ടീച്ചര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!